തിരുവനന്തപുരം: ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ 138 പേർ ജില്ലയിലേക്ക് എത്തി. ഇതിൽ 83 പുരുഷന്മാരും 55 സ്ത്രീകളും ഉൾപ്പെടുന്നു. തമിഴ്നാട്ടിൽ നിന്ന് 129 പേരും കർണാടകയിൽ നിന്ന് ഒൻപത് പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 53. ഇതിൽ 50 പേരെ വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. വീട്ടിൽ സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മൂന്നുപേരെ മാർ ഇവാനിയോസിലെ നിരീക്ഷണ കേന്ദ്രത്തിൽ അയച്ചു.