പാറശാല: നെയ്യാറ്റിൻകര ആയയിൽ ക്ഷേത്രത്തിന് സമീപം ആറിന് കരയിൽ നിന്നും വ്യാജ വാറ്റ് നടത്തിവന്ന സംഘത്തിന്റെ 80 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും അമരവിള എക്സൈസ് സംഘം പിടിച്ചെടുത്തു. വാറ്റ് നടത്തിയ സംഘം ഓടി രക്ഷപ്പെട്ടു. പ്രിവെന്റീവ് ഓഫീസർ രതീഷിന്റെ നേതൃത്വത്തിൽ സി.ഇ.ഒമാരായ വിജീഷ്, അനീഷ്, വിനോദ് കുമാർ, ലാൽകൃഷ്‌ണ, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.