cash

പാറശാല: വ്യക്തമായ രേഖകളില്ലാതെ 78,000 രൂപയുമായി ഇഞ്ചിവിള ചെക്ക് പോസ്റ്റിലെത്തിയ രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി. ബൈക്കിലെത്തിയ തിരുവനന്തപുരം മുട്ടത്തുറ സ്വദേശികളായ അബ്ദുൾ റഹ്മാൻ (28), ഷാനവാസ് (31) എന്നവരാണ് പിടിയിലായത്. നോട്ട് ഇഞ്ചിവിളയിലെ ഒരു വ്യക്തിക്ക് കൊടുക്കാൻ കൊണ്ടുവന്നതാണെന്ന് പൊലീസിനോട് സമ്മതിച്ചെങ്കിലും വ്യക്തി ആരാണെന്നോ കൊടുത്തയച്ച വ്യക്തി ആരാണെന്നോ വ്യക്തമാക്കാൻ തയാറാകാത്തത് കാരണം ഇരുവരെയും പാറശാല പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.