മലയിൻകീഴ് : ആദ്യകാല സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ തടവുകാരനുമായിരുന്ന ആർ. ദാമോദരൻ നായരുടെ (83) നിര്യാണത്തിൽ ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ.എം. നായർ, ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റും മലയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡുമായ കെ.ശശികുമാർ ,എ.ജെ.ഡി മണ്ഡലം പ്രസിഡന്റ് എൻ.ബി. പത്മകുമാർ, മലയിൻകീഴ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രൻനാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. ഏപ്രിൽ 10 ന് യുവാവിന്റെ ആക്രമണത്തിൽ ഇടുപ്പെല്ല് തകർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു.
കൊട്ടാരക്കര വേങ്ങൂർ മിച്ചഭൂമി സമരമടക്കം സോഷ്യലിസ്റ്റ് പാർട്ടിയും പിൽക്കാലത്ത് ജനതാ പ്രസ്ഥാനങ്ങളും നടത്തിയ ഒട്ടനവധി സമരങ്ങളിൽ ദാമോദരൻ നായർ പങ്കെടുത്തിരുന്നതായി ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ശശികുമാർ അനുസ്മരിച്ചു.