ചേർപ്പ്: കരുവന്നൂർ പനംകുളത്തെ വീട്ടിൽ നിന്ന് വാഷും ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും ചേർപ്പ് പൊലീസ് പിടികൂടി. പനംകുളം തച്ചനാടൻ ദിവ രാജേഷിന്റെ (37) വീട്ടിൽ നിന്നാണ് അഞ്ച് ലിറ്റർ വാഷും ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും ചേർപ്പ് സബ് ഇൻസ്‌പെക്ടർ എസ്.ആർ. സനീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വീട്ടിലെത്തുമ്പോൾ രാജേഷ് സ്ഥലത്തുണ്ടായിരുന്നില്ല. വീടിന്റെ അകത്തുള്ള ടോയ്ലെറ്റിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിലാണ് അഞ്ച് ലിറ്റർ വാഷ് കണ്ടെത്തിയത്. ചാരായം വാറ്റുന്നതിനായി പ്രത്യേക രീതിയിൽ നിർമ്മിച്ച കുക്കറും മറ്റുപകരണങ്ങളും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്.