തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ചമഞ്ഞ് എസ്.ഐയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. പോത്തൻകോട് സ്വദേശിയും ഡി.വൈ.എഫ്.ഐ ഐരാണിമുട്ടം ചിറപ്പാലം യൂണിറ്റ് കമ്മിറ്റി മുൻ അംഗവുമായ അഭിജിത്തിനെയാണ് നെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഫോർട്ട് എസ്.ഐ എസ്. വിമലിനെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫാണെന്ന് സ്വയം പരിചയപ്പെടുത്തി എസ്.ഐയെ ഫോണിൽ വിളിച്ച് വിരട്ടുകയായിരുന്നു. കഞ്ചാവ് ഉപയോഗത്തെ അനുകൂലിച്ച് സംസാരിച്ചതുകേട്ടപ്പോൾ സംശയം തോന്നിയ എസ്.ഐ ഫോൺ നമ്പർ പരിശോധിച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾ എഴുകേസുകളിൽ പ്രതിയാണ്. പോത്തൻകോട്ട് പൊലീസുകാരെ കൈയേറ്റം ചെയ്ത കേസിൽ റിമാൻഡിലായിരുന്ന പ്രതി ഒരാഴ്ച മുമ്പാണ് ജ്യാമ്യത്തിലിറങ്ങിയത്. തമ്പാനൂരിൽ റെയിൽവേ പൊലീസിനെ കൈയേറ്റം ചെയ്‌ത കേസിലും ഇയാൾ പിടിയിലായിട്ടുണ്ട്.