flight

തിരുവനന്തപുരം: വന്ദേ ഭാരത് മിഷൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 182 യാത്രക്കാരുമായി മസ്‌കറ്റിൽ നിന്നുള്ള പ്രത്യേക വിമാനം ഇന്നലെ വൈകിട്ട് 6.12ഓടെ തിരുവനന്തപുരത്തെത്തി. അഞ്ചു കുട്ടികൾ ഉൾപ്പെടെ 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് . യാത്രക്കാരിൽ 56 പേർ രോഗികളാണ്. 5പേർ വിദ്യാർത്ഥികളും 35പേർ ഗർഭിണികളുമാണ്. യാത്രക്കാരിൽ 34 പേർ തിരുവനന്തപുരം സ്വദേശികളാണ്. കൊല്ലം ജില്ലക്കാരായ 48പേരും പത്തനംതിട്ട സ്വദേശികളായ 36 പേരും കോട്ടയം സ്വദേശികളായ 9 പേരും ആലപ്പുഴ സ്വദേശികളായ 16പേരും തൃശൂർ സ്വദേശികളായ നാലു പേരും കണ്ണൂർ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളും സംഘത്തിലുണ്ട്. 28 പേരുടെ സ്വദേശം വ്യക്തമല്ല. ജോലി നഷ്ടപ്പെട്ട 64 പേരും വിസാ കാലാവധി തീർന്ന 2 പേരുമുണ്ട്.