covid

അബുദാബി: ഗൾഫ് രാജ്യങ്ങളിൽ കൊവിഡിന് ഒരുശമനവുമില്ല. ആറ് ഗൾഫ് രാജ്യങ്ങളിലും കൊവിഡ് ഒരുപോലെ കുതിക്കുകയാണ്. ആറ് രാജ്യങ്ങളിലും മലയാളികളിൽ വലിയൊരു പങ്കും രോഗത്തിൻെറ ഭീതിയിലാണ്. 6,487 പേർക്കുകൂടി രോഗം ബാധിച്ചതോടെ ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,37,680 ആയി. 693 പേർമരിച്ചു. 46,924 പേർ രോഗമുക്തരായി.

24 മണിക്കൂറിനിടെ മൂന്നു മലയാളികളക്കം 21 പേർ മരിച്ചു. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയിൽ കുഞ്ഞാമദ് (56), കോഴിക്കോട് എലത്തൂർ വെങ്ങളം തെക്കേ ചെരങ്ങോട്ട് അബ്ദുൽ അഷറഫ് (55), പാലക്കാട് കൊല്ലങ്കോട് ശ്രീജ'യിൽ വിജയ ഗോപാൽ (65) എന്നിവരാണ് മരിച്ചത്.

സൗദിയിൽ 54,752 പേർക്ക് രോഗം സ്ഥിരീകരിച്ചു. 312 പേർ മരിച്ചു. 25,722 പേർക്ക് രോഗം മാറി..
യു.എ.ഇയിൽ 220 മപർ മരിച്ചു. 23,358 പേരാണ് രോഗബാധിതരായത്. 8,512 പേർക്ക് രോഗം ഭേദമായി.

ഖത്തറിൽ 32,604 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 പേര് മരിച്ചു.

കുവൈറ്റിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ കൂടി മരിച്ചു. 1,048 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 14,850. പേരാണ്.112 പേർ മരിച്ചു. കുവൈറ്റിൽ വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാർ 4,803 ആയി.
ബഹ്റൈനിൽ 183 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 6,900 ആയി. ഇതിൽ 2774 പേർ രോഗമുക്തരായി. 12 പേർ മരിച്ചു. 4144 പേർ ചികിത്സയിലാണ്. ഒമാനിൽ 157 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 5,186 ആയി. മരണം 22.