പാറശാല: കിണറ്റിൽ വീണ പശുവിനെയും ഉടമയെയും ഫയർഫോഴ്‌സ് രക്ഷിച്ചു. ഇന്നലെ വൈകുന്നേരത്തായിരുന്നു സംഭവം. കിളിയൂർ കള്ളിമൂട് വിഗ്നിമല തടത്തരികത്ത് വീട്ടിൽ തങ്കരാജും പശുവുമാണ് കിണറ്റിൽ വീണത്. കിണറിന്റെ വശത്തിലെ കൽഭിത്തി തകർന്ന് കിണറിലേക്ക് പതിക്കുകയായിരുന്നു. ഒപ്പം സമീപത്ത് നിന്ന തങ്കരാജിന്റെ പശുവും കിണറ്റിലേക്ക് പതിക്കുന്നത് കണ്ട് പശുവിനെ പിടിച്ച തങ്കരാജും കിണറിനുള്ളിൽ പതിക്കുകയായിരുന്നു.
നാട്ടുകാർ പാറശ്ശാല ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. പാറശ്ശാല നിന്നും ഫയർ ഫോഴ്‌സ് സംഘമെത്തി വടം കെട്ടി തങ്കരാജിനെയും പശുവിനെയും കരക്കെത്തിച്ചു. കിണറിനുള്ളിൽ പതിക്കുമ്പോഴുണ്ടായ നിസാരമായ പരിക്കുകളെ തങ്കരാജിനും പശുവിനുമുണ്ടായുള്ളൂ. ശക്തമായ മഴയെ തുടർന്ന് കിണറിന്റെ പരിസരത്ത് പരിധിയിലധികം വെള്ളം കെട്ടിനിന്നതാണ് കിണറിന്റെ പാർശ്വ ഭിത്തി ഇടിയാൻ കാരണം.