കാട്ടാക്കട:കാട്ടാക്കട എസ്.എൻ.നഗർ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്കുള്ള മാസ്ക് വിതരണം പ്രസിഡന്റ് എ.ദാമോദരൻ പിള്ള അസോസിയേഷൻ അംഗം സുകുമാരപിള്ളയ്ക്കും കുടുംബത്തിനും മാസ്ക് നൽകി നിർവഹിച്ചു.ജനറൽ സെക്രട്ടറി എം.എം.നസീർ,വൈസ് പ്രസിഡന്റ് ദിലീപൻ.ആർ.കെ,ഹബീബ്,ശ്രീകുമാർ,അനിൽ,കബീർ,സന്തോഷ് എന്നിവർ പങ്കെടുത്തു.