ആര്യനാട്:രാജേന്ദ്രൻ കാണിയുടെ ദുരൂഹമരണം ഉന്നതതല സംഘം അന്വേഷിക്കുക,പട്ടികജാതി/വർഗ പീഡന നിരോധന നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി അരുവിക്കര നിയോജക മണ്ഡലം കമ്മിറ്രി ഇന്ന് രാവിലെ മുതൽ ആര്യനാട് ജംഗ്ഷനിൽ ഉപവാസ സമരം നടത്തും.നിയോജകമണ്ഡലം പ്രസിഡന്റ് മുളയറ രതീഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉപവാസം ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറിമാരായ പുതുകുളങ്ങര അനിൽ,എസ്.ജ്യോതികുമാർ എന്നിവർ

സംസാരിക്കും.സമാപനസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ഉദ്ഘാടനം ചെയ്യും.സംസ്ഥാന-ജില്ലാ-മണ്ഡലം-പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ യോഗത്തിൽ സംസാരിക്കും.