iran

ടെഹ്റാൻ: വെനസ്വേലയ്ക്ക് എണ്ണ നൽകുന്നതിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിൽ കൊമ്പുകോർക്കൽ. എണ്ണ നൽകരുതെന്ന് അമേരിക്ക. നൽകുമെന്ന് ഇറാൻ. അമേരിക്കയുടെ താക്കീതിന് പുല്ലുവില്ല കല്പിച്ചുകൊണ്ട് ഇറാൻ എണ്ണ നൽകാൻ തുടങ്ങി. ഇത് അമേരക്കയെ ചൊടിപ്പിച്ചു. എണ്ണയുമായി പോകുന്ന കപ്പലുകൾ പിടിച്ചെടുക്കാൻ അമേരിക്ക തന്ത്രങ്ങൾ മെനയാൻ തുടങ്ങി. ഇത് ഇറാൻ മണത്തറിഞ്ഞു.

തങ്ങളുടെ എണ്ണ കപ്പലുകളെ തൊട്ടാൽ അടിച്ച് പാളീസാക്കുമെന്ന് ഇറാൻെറ മുന്നറിയിപ്പ്. യുദ്ധം തന്നെ അതിന് ഞങ്ങൾ തയ്യാർ. ഇറാൻ അന്ത്യശാസം മുഴക്കിയിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇറാൻ ഐക്യരാഷ്ട്രസഭക്ക് നേരിട്ട് കത്തയച്ചു. ഇനി ഉണ്ടാകാൻ പോകുന്ന എല്ലാ പ്രശ്നങ്ങൾക്കും അമേരിക്ക മാത്രമായിരിക്കും ഉത്തരവാദി. എല്ലാത്തരം വെല്ലുവിളികളേയും നേരിടാൻ ഒരുങ്ങിക്കഴിഞ്ഞതായി കത്തിൽ ഇറാൻ സൂചിപ്പിച്ചു.

ലോകം വലിയൊരു ഭീതിയിൽ നിൽക്കുമ്പോഴാണ് ഇരുരാജ്യങ്ങളും കൊമ്പുകോർക്കുന്നത്. കൊവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ്. അത് പിടിച്ച് നിറുത്തന്നതിൽ പോലും അമേരിക്ക പരാജയപ്പെട്ടിരിക്കുകയാണ്. ഒരു യുദ്ധമുണ്ടായാൽ അതുണ്ടാക്കുന്ന ദുരിതം ഇരുരാജ്യങ്ങളെയും ഒരുപോലെ ബാധിക്കും.