bus-

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്പനശാലകൾ ബുധനാഴ്ച തുറക്കും. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾനിശ്ചയിക്കാൻ ചേർന്ന അവലോകന യോഗമാണ് മദ്യവില്പനശാലകൾതുറക്കാൻ തീരുമാനിച്ചത്. ബെവ്‌കോ,കൺസ്യൂമർ ഫെഡ് ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്‌. ബാറുകളിലെ പാഴ്‌സൽ കൗണ്ടറും ബുധനാഴ്ച മുതൽ തുറക്കും.ക്ലബുകൾക്കും മദ്യവില്‍പനയ്ക്ക് അനുമതി നൽകിയേക്കും. വെർച്വൽ ക്യൂ സമ്പ്രദായത്തി​ന്റെ അടിസ്ഥാനത്തിലായിരിക്കും ഒൗട്ട്ലെറ്റുകൾ പ്രവർത്തിക്കുക. ഇതുസംബന്ധിച്ച് വ്യക്തമായ നിർദ്ദേശം പൊലീസിന് നൽകിയിട്ടുണ്ട്.

ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാനും അനുവദിക്കും. മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി.ഫേഷ്യൽ അനുവദിക്കില്ല. ബ്യൂട്ടിപാർലറുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല.

നിയന്ത്രണത്തോടെ ജില്ലകളിൽ ഹ്രസ്വദൂര ബസ് സർവീസുകൾ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനുണ്ടെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരം. ഹോട്ട്സ്പോട്ടുകൾ ഒഴിവാക്കിയായിരിക്കും സർവീസ് നടത്തുക. ബസിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ അനുമതിനൽകിയിട്ടുണ്ട്.ഒരു യാത്രക്കാരന് മാത്രമായിരിക്കും അനുവദിക്കുന്ന എന്നാണ് അറിയുന്നത്. അതേസമയം,അന്തർ ജില്ലായാത്രകൾക്ക് പാസ് നിർബന്ധമാക്കിയിട്ടുണ്ട്.

ലോക്ക്ഡൗണിനെത്തുടർന്ന് മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റി. മെയ് 31 വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്ര ലോക്ക്ഡൗൺ മാനദണ്ഡത്തിലുള്ളതിനാലാണ് തീരുമാനം. ജൂണിലായിരിക്കും പരീക്ഷ എന്നാണ് കരുതുന്നത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം.