gold-

മുംബയ്: സ്വര്‍ണവില വീണ്ടും കുതിച്ച് പവന് 35,000 രൂപ കടന്നു. തിങ്കളാഴ്ച പവന് 240 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ പവന് 35,040 രൂപയായി. 4,380 രൂപയാണ് ഗ്രാമിന് വില.ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഒരുശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,759.98 ഡോളറിലെത്തി. വെള്ളി വില രണ്ടുശതമാനമുയര്‍ന്ന് 16.96 ഡോളറായി.

എം.സിഎക്‌സില്‍ ജൂണിലെ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 47,700 രൂപയായി. വെള്ളി ഫ്യൂച്ചേഴ്‌സ് വില മൂന്നുശതമാനംകൂടി കിലോഗ്രാമിന് 48,053 രൂപയായി. കൊവിഡിനെതിരെയുള്ള വാക്‌സിന്‍ തയ്യാറായാല്‍മാത്രമെ യു.എസ് സമ്പദ്ഘടനയ്ക്ക് തിരിച്ചുവരവു നടത്താനാകൂ എന്ന യു.എസ് ഫെഡ് റിസര്‍വ് മേധാവിയുടെ മുന്നറിയിപ്പാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.