covid

പനാജി: നേരത്തെ കൊവിഡ് മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്ന ഗോവയിൽ രോഗബാധിതരുടെ എണ്ണം 21 ആയി. ന്യൂഡൽഹിയിൽ നിന്ന് ട്രെയിനിൽ വന്ന ഏഴ് പേർക്കും കർണാടകയിലെ കാർവാറിൽനിന്ന് വന്ന ഒരു തൊഴിലാളിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ആദ്യഘട്ടത്തിൽ ഏഴുപേർക്കാണ് രോഗം ബാധിച്ചിരുന്നത്. ഏപ്രിൽ 20ന് ഇവർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. മേയ് 12 വരെ ഒരു കേസും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, മേയ് 13ന് സ്ഥിതി മാറി. ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊൽക്കത്തയിൽനിന്ന് മടങ്ങിയെത്തിയവർ ഉൾപ്പെടെ അഞ്ച് പേർക്ക് രോഗം കണ്ടെത്തി. രോഗം സ്ഥിരീകരിച്ച 15 പേരെ മഡ്ഗാവിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.