പാലോട്: പച്ച റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ വീടുകളിൽ മാസ്ക് വിതരണം ചെയ്തു. ഉദ്ഘാടനം വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.അജീഷ് വൃന്ദാവനം നിർവഹിച്ചു.അസോസിയേഷൻ ഭാരവാഹികളായ പത്മാലയം മിനി ലാൽ,സി.കെ.സദാശിവൻ,എസ്.എസ്.ബാലു,സജീഷ്,റിജി,ഭാസ്കരൻ,ഷിബു തുടങ്ങിയവർ പങ്കെടുത്തു.