unpun-

ന്യൂഡൽഹി: ഉംപുൻ ചുഴലിക്കാറ്റ് രാജ്യമൊട്ടാകെ വീശിയടിക്കുന്ന പശ്‌ചാതലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് നാല് മണിക്കാണ് സ്ഥിതിഗതികൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനുമായി അദേഹം യോഗം വിളിച്ചിരിക്കുന്നത്.

കൂടുതൽ തീവ്രമായി ചുഴലിക്കാറ്റ് ബംഗാൾ തീരത്തേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 800 കി.മി അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉത്തര ഒഡീഷയിലും ബംഗാളിലെ 24 പർഗാനാസ്, കൊൽക്കത്ത ജില്ലകൾ ഉൾപ്പെടെയുള്ള തീരദേശ മേഖല കളിലും നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി. മണിക്കൂറിൽ 150 കി.മി.വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിൽ കപ്പൽ , ബോട്ട് , വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വധീനത്തിൽ കേരളത്തിൽ പരക്കെ മഴ ലഭിക്കും. വൈകുന്നേരത്തോടെ ഉംപൻ ചുഴലിക്കാറ്റ് സൂപ്പർ സൈക്ലോണായി രൂപാന്തരപ്പെടും.