ആലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്തെ പുലിമുട്ടിനുള്ളിൽ നങ്കൂരമിട്ടിരുന്ന വള്ളം ശക്തമായ കാറ്റിലും മഴയിലും കല്ലിലിടിച്ച് തകർന്നു. വള്ളത്തിന്റെ അടിഭാഗം പൂർണമായും തകർന്നു. വള്ളം മണ്ണിലുറച്ചുപോയതിനാൽ യന്ത്രസഹായമില്ലാതെ വലിച്ച് കരയിലെത്തിക്കാനാകില്ല. കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു അപകടം.അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
തുടർച്ചയായി രണ്ടാം ദിവസമാണ് ഇവിടെ വള്ളം തകരുന്നത്.വെള്ളിയാഴ്ച രാത്രി നീർക്കുന്നം കളപ്പുര തീരത്ത് നങ്കൂരമിട്ടിരുന്ന വള്ളം തകർന്ന് 40 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ കടലിൽപോകാനാവാതെ അമ്പതോളം വള്ളങ്ങളാണ് പുലിമുട്ടിനുള്ളിൽ നങ്കൂരമിട്ടിരിക്കുന്നത്.