guruvayur

ഗുരുവായൂർ: ലോക്ക് ഡൗണിന് ഇളവുകൾ അനുവദിച്ചതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകാൻ തീരുമാനം. ഈ മാസം 21 മുതലാണ് വിവാഹങ്ങൾ നടത്താൻ അനുമതി നൽകിയത്. 10 പേർക്ക് ചടങ്ങിൽ പങ്കെടുക്കാമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.
ക്ഷേത്രത്തിന് പുറത്താണ് വിവാഹ ചടങ്ങുകൾ നടക്കാറുള്ളത്. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ഭക്തർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.