cbse

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷ ജൂലൈയില്‍ നടത്താൻ തീരുമാനമായി. ജൂലൈ ഒന്നുമുതല്‍ 11വരെ തീയതികളിലായിരിക്കും പരീക്ഷ നടക്കുക. അതേസമയം സംസ്ഥാനത്ത് 26 ന് തുടങ്ങാനിരുന്ന എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ ജൂണിലേയ്ക്ക് മാറ്റി. പൊതുവിദ്യാലയങ്ങളിൽ പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സി മൂല്യനിർണയവും തുടങ്ങി. രക്ഷകര്‍ത്താക്കള്‍ മാത്രമെത്തിയാണ് പ്രവേശന നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കുന്നത്.കുട്ടികളെ കൊണ്ടുവരേണ്ടെന്ന നിർദേശമനുസരിച്ചാണിത്.

വാഹന സൗകര്യമില്ലാത്തതിനാൽ മൂല്യ നിർണയ ക്യാമ്പുകളിലെത്താൻ അദ്ധ്യാപകർ ബുദ്ധിമുട്ടി. എസ്.എസ്.എൽ.സി, വി എച്ച് എസ് ഇ , ഹയർ സെക്കൻഡറി പരീക്ഷകൾ ജൂണിൽ നടത്താനാണ് തീരുമാനം. ലോക് ഡൗൺ സംബന്ധിച്ച് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന നിബന്ധനകൾക്കനുസരിച്ച് തീയതി തീരുമാനിക്കും. മുപ്പത്തിയൊന്നാം തീയതി വരെ വിദ്യാഭ്യാസ സഥാപനങ്ങൾ അടച്ചിടാനുള്ള കേന്ദ്ര നിർദേശമനുസരിച്ചാണ് പരീക്ഷകൾ മാറ്റിയത്.