ബാലരാമപുരം:മഹാമാരിയുടെ ദുരന്തമുഖത്ത് ആരോഗ്യ-ആഭ്യന്തര വകുപ്പിനൊപ്പം,​സന്നദ്ധ പ്രവർത്തകർക്കൊപ്പം ജാഗ്രത പുലർത്തി പ്രവർത്തിക്കുന്ന പ്രാദേശിക മാദ്ധ്യമപ്രവർത്തകർക്ക് സർക്കാർ സഹായം നൽകണമെന്ന് മുൻ മന്ത്രി വി.എസ് ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു.കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു )​ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സഹപ്രവർത്തകർക്കൊരു കൈത്താങ്ങ് ധാന്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഡ്വ.എം.കെ നൗഫൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് എം.കെ.റഫീഖ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷെരീഫ് ജോർജ്ജ്,​ ട്രഷറർ അനിൽ സംസ്കാര,​ഭാരവാഹികളായ എ.അബൂബക്കർ,​ചന്ദ്രകുമാർ,​പാറശാല അജു,​പ്രേംകുമാർ,​മുനീർ എന്നിവർ സംബന്ധിച്ചു.