ന്യൂഡൽഹി: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രശസ്ത മൊബൈൽ കമ്പനിയായ ഓപ്പോ പൂട്ടി. ഗ്രേറ്റർ നോയിഡയിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ ആറ് ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തിലധികം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ലോക്ക് ഡൗൺ മൂലം പൂട്ടിയ കമ്പനി ഉത്തർ പ്രദേശ് സർക്കാരിൻെറ നിർദ്ദേശപ്രകാരം 30 ശതമാനം ജീവനക്കാരെ മാത്രം ജോലിക്കെത്തിച്ച് കമ്പനി പ്രവർത്തിച്ചുവരികേയാണ് മൂന്നാം ദിവസം കൊവിഡ് ബാധിച്ചത്. ഉടൻ തന്നെ കമ്പനി പൂട്ടുകയായിരുന്നു. മൂവായിരത്തിൽപ്പരം ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായും മുഴുവൻ പേരുടെയും പരിശോധനാ ഫലം ലഭിച്ചശേഷം നെഗറ്റീവായ ജീവനക്കാരെ വച്ച് കമ്പനി തുറന്ന് പ്രവർത്തിക്കുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.