ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുമതി നൽകിയ തീരുമാനം പിൻവലിച്ചതായി ദേവസ്വം ചെയർമാൻ അറിയിച്ചു. സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം.
നാലാംഘട്ട ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ഗുരുവായൂർ ക്ഷേത്രത്തിന് പുറത്ത് നിയന്ത്രണങ്ങളോടെ വിവാഹചടങ്ങുകൾ നടത്താമെന്ന് നേരത്തെ ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. 21 മുതലാണ് വിവാഹച്ചടങ്ങുകൾക്ക് അനുമതി നൽകിയിരുന്നത്. ഇൗ അനുമതിയാണ് ഇപ്പോൾ പിൻവലിച്ചത്.