ബാലരാമപുരം:മഴ ശക്തിയാർജിച്ചതോടെ റോഡരികിലും പുറമ്പോക്കുകളിലുമുള്ള പാഴ്മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ബാലരാമപുരം എം.സി സ്ട്രീറ്റിൽ തസ് ബീഗ് ഹൗസിൽ അലി ഷെയ്ക് മൻസൂറിന്റെ വീടിന്റെ കോൺക്രീറ്റിന് ക്ഷതം സംഭവിച്ചിരുന്നു.തെങ്ങും പോസ്റ്റും നിലംപതിച്ചതിനെ തുടർന്നാണ് വീടിന്റെ സൺഷൈഡ് തകർന്നത്.അയൽവാസിയുടെ പാഴ്മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി പഞ്ചായത്തിന് കൈമാറിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ബാലരാമപുരം - കാട്ടാക്കട റോഡിലും രണ്ടിടങ്ങളിൽ മരം മുറിഞ്ഞ് കെട്ടിടത്തിലേക്ക് പതിച്ചു.ശീമപ്ലാവ് വീണ് ഒരു ഷെഡ് പൂർണമായും തകർന്നു.ബാലരാമപുരം പഞ്ചായത്തിൽ വിവിധ വാർഡുകളിലെ സ്വകാര്യ സ്ഥലത്ത് അപകടാവസ്ഥയിലായ പാഴ്മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.