pic

തിരുവനന്തപുരം: ആരോഗ്യരംഗത്തെ പുരോഗതി കമ്യൂണിസ്റ്റ് കാരുടെ മാത്രം സംഭാവനയാണെന്ന പിണറായി ഭക്തരുടെ വാഴ്ത്തിപ്പാടലിന് ചരിത്ര പിന്തുണയില്ലെന്നും അത് വെറും സ്തുതി ഗീതം മാത്രമാണെന്നും കെ.പി.സി.സി ജനറൽസെക്രട്ടറി മണക്കാട് സുരേഷ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. എ.കെ. ആൻ്റണിയെ ഇകഴ്ത്താനും അപമാനിക്കാനുമുള്ള ശ്രമങ്ങളെ പൊതു സമൂഹം അവജ്ഞയോടെ തിരസ്കരിക്കും. ആന്റണി സ്വന്തം പൊതുജീവിതം കൊണ്ട് കാണിച്ചു തന്ന ഉദാഹരണങ്ങളൊക്കെ തന്നെയാണ് അദ്ദേഹത്തെ ആക്രമിക്കുന്നവർക്കുള്ള മറുപടിയെന്നും മണക്കാട് സുരേഷ് പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയിൽ തിരുവിതാംകൂർ രാജകുടുംബം വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന ആന്റണിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം പ്രവർത്തകർ വ്യാപകമായ സൈബർ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആന്റണിയെ പിന്തുണച്ചും ആരോഗ്യരംഗത്തെ കോൺഗ്രസ്, യു.ഡി.എഫ് സർക്കാരുകളുടെ സംഭാവനകളെക്കുറിച്ച് വിശദീകരിച്ചും മണക്കാട് സുരേഷിന്റെ പോസ്റ്റ്.

തിരുവിതാംകൂർ രാജകുടുംബം ആരോഗ്യ മേഖലയിൽ വലിയ സംഭാവനകൾ നൽകിയെന്ന് ആന്റണി പറഞ്ഞതിന് ചരിത്രത്തിന്റെ പിൻബലമുണ്ട്. 1878ൽ ആയില്യം തിരുനാൾ മഹാരാജാവ് വസൂരിക്കെതിരെ വാക്സിൻ പ്രയോഗം നടത്താൻ ജനങ്ങൾ തയ്യാറാകണമെന്ന് കാട്ടി പുറപ്പെടുവിച്ച 231ാംനമ്പർ വിളംബരം ചരിത്രരേഖയാണ്. അത് നിഷേധിക്കാനാവാത്തതാണ്. അതിനെ അംഗീകരിക്കുന്നതിലെന്താണ് തെറ്റ്? അത് ചൂണ്ടിക്കാണിച്ച ആന്റണിയെ രാജഭക്തനാക്കാനുള്ള സൈബർ സഖാക്കളുടെ വികൃത മനസിനെ അംഗീകരിക്കാനാവില്ലെന്നും കെ.പി.സി.സി ജനറൽസെക്രട്ടറി പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

2001-ൽ അധികാരത്തിലെത്തിയ ശ്രീ AK ആൻറണിയുടെ UDF സർക്കാർ ആരോഗ്യമേഖലയിൽ നിരവധി സ്ഥാപനങ്ങൾ സ്വാശ്രയ മേഖലയിൽ അനുവദിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. ബോഫോഴ്സ് തോക്കിന്റെ പേരിൽ വേട്ടയാടപ്പെട്ട രാജീവ് ഗാന്ധിയുടെ മഹത്വം 1998-ൽ കാർഗിൽ യുദ്ധം വന്നപ്പോൾ വാഴ്ത്തപ്പെട്ടതു പോലെ കേരളത്തിലെ സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങൾ അനുവദിച്ച ശ്രീ A K യുടെ മഹത്വവും ഈ കോവിഡ് കാലത്ത് വാഴ്ത്തപ്പെടുന്നു. AK വിഭാവനം ചെയ്ത രീതിയിൽ നിന്ന് മാനേജ്മെൻറുകൾ വഴി മാറി സഞ്ചരിച്ചു വെന്നത് ഒരു വസ്തുത തന്നെയാണ്.ഇക്കാര്യം ശ്രീ ലോനപ്പൻ നമ്പാടൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ AKയെ ന്യായികരിച്ചു കൊണ്ട് പറയുന്നുണ്ട്. എങ്കിലും സ്വാശ്രയ മെഡിൽ സ്ഥാപനങ്ങൾ കോവിഡ് 19 കാലത്ത് അനുഗ്രഹമാകുകയാണ്. അതിന്റെ സ്രൃഷ്ടാവ് വാഴ്ത്തപ്പെടുകയും ചെയ്യുന്നു. AK യുടെ സംഭാവനകൾ.. MES മെഡിക്കൽ മിഷൻ കോളജ് മലപ്പുറം 2002, പുഷ്പ്പഗിരി മെഡിക്കൽ കോളജ്, ശ്രി ഗോകുലം മെഡിക്കൽ കോളജ്, മലങ്കര സിറിയൻ മെഡിക്കൽ കോളജ് എറണാകുളം, കണ്ണൂർ മെഡിക്കൽ കോളജ്, കരുണാ മെഡിക്കൽ കോളജ്, ജൂബിലി മിഷൻ മെഡിക്കൽ കോളജ് തൃശൂർ, Dr സോമ്രവൽ മെമ്മോറിയൽ മെഡിക്കൽകോളജ് കാരക്കോണം, അമല മെഡിക്കൽ സയൻസ് ത്രിശൂർ..പുറമേ ആയുർവേദ, സിദ്ധ, യുനാനീ കോളജുകളും.,, പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളജ് കാട്ടാക്കട, അമ്യത ആയുർവേദ മെഡി: കൊല്ലം, അഹല്യ ആയുർവേദ മെഡി: പാലക്കാട്, KMCT കോഴിക്കോട്, മന്നം ആയൂർവേദ മെഡി: പത്തനംതിട്ട: നങ്ങേലിൽ ആയുർവേദ മെഡി:എ റണാകുളം, P Nപണിക്കർ ആയുർവേദ മെഡി: കാസർകോട്, PNNM തൃശുർ, പറശ്ശിനികടവ് മെഡി: കണ്ണൂർ, ശാന്തിഗിരി പോത്തൻകോട്. ശ്രീ നാരായണ കൊല്ലം, മർക്കസ് യുനാനി കോളജ് കോഴിക്കോട്, ഇവയൊക്കെ A K യുടെ കാലത്ത് ഉദയം ചെയ്തതാണ്.ഇക്കാലത്ത് ധാരാളം BS C നഴ്സിംഗ്, ജനറൽ നഴ്സിംഗ് സ്ഥാപനങ്ങൾ സംസ്ഥാനത്ത് വളർന്നു വന്നു. മിക്ക സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും നഴ്സിംഗ് പഠന കേന്ദ്രങ്ങൾ ഇക്കാലത്ത് ആരംഭിക്കുകയും നിരവധി നഴ്സുമാരെ ഉദ്പാദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.അവർ ഇന്ന് രാജ്യത്തിന് അകത്തും പുറത്തും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജീവൻ മറന്നു പോരാടി ജനഹൃദയങ്ങൾ കീഴടക്കുന്നു. പുറമെ ഇഞ്ചിനീയറിംഗ് കോളജുകൾ കൂടി ഈ മേഖലയിൽ സമ്മാനിച്ച AK ഇതിന്റെ പേരിൽ ഒരു കട്ടൻ ചായയുടെ ആക്ഷേപം പോലും ഉണ്ടായില്ലായെന്നതും ഐക്യകേരത്തിലെ ആദ്യ സംഭവവുമാണ്. സുതാര്യമായ ഈ നടപടികളുടെ ഭാഗമായി ഉയർന്നു വന്ന മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾ എല്ലാം ഇന്ന് സർക്കാരിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുത്തിട്ടുള്ളതുമാകുന്നു. May 8, 2020ന് ദി പയനിയർ ഇംഗ്ലീഷ് ദിനപത്രം നല്കിയ ഒരു വാർത്തയിൽ (Kerala tamed virus due to good works done by govt) എന്ന തലക്കെട്ടിൽ,,ഇതിൽ credit to k karunakran,Ak Antony and Oommen Chandy എന്നു പറയുന്ന ഒരു വരി ഉണ്ട്. ഇത് പറയും ഐക്യകേരളത്തിന്റെയും പൂർവ്വ കേരളത്തിന്റെയും ആരോഗ്യരംഗത്തെ കോൺഗ്രസ്സ്, UDF സംഭാവനകൾ. നമുക്കറിയാം രാജഭരണകാലം മുതൽ ക്രിസ്ത്യൻ മിഷണറിമാർ ( LMS) തൊട്ട്, SNDP, NSS നാൾ വഴികളിലൂടെ, മറ്റ് പരിഷ്കരണ, മത (MES )സമൂഹ്യ സംവിധാനങ്ങളിലൂടെയുള്ള കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ പുരോഗതി.ഇതിൽ എവിടെയാണ് അവിഭക്ത കമ്മ്യൂണിസ്റ്റു പാർട്ടിയുടെയും, CPM, LDF ന്റെയും സംഭാവനകൾ മുഴച്ചു നിൽക്കുന്നത്? തുലോ തുച്ഛമാണ്.1981-ലെ തൃശുർ മെഡിക്കൽ കോളജ് മാത്രമാണ് നായനാർ സർക്കാരിന്റെ സ്വന്തം സന്തതി.1957- ആഗസ്റ്റിൽ കോഴിക്കോട് EMS സർക്കാർ ഉദ്ഘാടനം നിർവ്വഹിച്ച മെഡിക്കൽ കോളജ് 1957 എപ്രിൽ മാസത്തിൽ അധികാരത്തിൽ വന്ന സർക്കാരിന്റെ സംഭാവനയെന്ന് എങ്ങനെ പറയാൻ കഴിയും? കേവലം അഞ്ച് മാസം കൊണ്ട് ഒരു മെഡിക്കൽ കോളജ് തുടങ്ങാൻ കഴിയുമോ?? തിരു മെഡിക്കൽകോളജ് 1950-ൽ രാജപ്രമുഖൻ തുടങ്ങിയപ്പോൾ തിരുകൊച്ചി മുഖ്യമന്ത്രി കോൺഗ്രസ്സ് നേതാവ് TK നാരായണപിള്ളയായിരുന്നുവെന്നത് ഓർക്കണം. രോഗങ്ങൾക്കെതിരെയുള്ള കോൺഗ്രസ്സ് പടയോട്ടം അവിടെ തുടങ്ങി .പട്ടം താണുപിള്ള സർക്കാർ 1960 തുടങ്ങി വച്ച 1962-ൽ Rശങ്കറിന്റെ കാലത്ത് ഉദ്ഘാടനം നിർവ്വഹിച്ച കോട്ടയം മെഡിക്കൽ കോളജ്. 1963 ആലപ്പുഴ മെഡിക്കൽ കോളജ്, 1995 പരിയാരം മെഡി: കോളജ്. 1992-ൽ പരിയാരം മെഡിക്കൽ കോളജ് സ്ഥാപിക്കാൻ Kകരുണാകരൻ സർക്കാർ നടപടികൾ തുടങ്ങിയപ്പോൾ EMS കേരളമൊട്ടാകെ പ്രസംഗിച്ച് നടന്നത് കോഴിക്കോട് മെഡിക്കൽ കോളജുള്ളപ്പോൾ എന്തിനാണ് കണ്ണൂർ മെഡിക്കൽ കോളജ് എന്നാണ്. MV രാഘവനോട് പകവീട്ടാൻ എന്തെല്ലാം കുതന്ത്രങ്ങളാണ് ഈ മെഡിക്കൽ കോളജിനോട് കാണിച്ചത്?? ഇവയുടെ നാൾവഴിൽ CPM ന് എന്ത് റോൾ?? 2013 -2016 - ൽ ഗവ: മെഡിക്കൽ കോളജ് കൊല്ലം, 2013 -ൽ മഞ്ചേരി മെഡി: 2014-ൽ പാലക്കാട് ഗവ: മെഡി: 2014-ൽ പൈനാവ് ഗവ: മെഡി, കോന്നി മെഡി: 2016. ഇവയൊക്കെ രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തല്ലേ???കേരളത്തിലെ 829 പ്രൈമറി ഹെൽത്ത് സെൻററുകളിൽ സിംഹഭാഗവും UDF ന്റെ കാലത്തുണ്ടായവ, ഡൻറൽ കോളജുകൾ. മുപ്പത് നഴ്സിംഗ് കോളജുകൾ ഇവയൊക്കെ സംഭാവന ചെയ്തത് കോൺഗ്രസ്സ് സർക്കാരുളൊണ്. സ്വാശ്രയ കച്ചവടമെന്ന് പറഞ്ഞ് കൊടിയുംപിടിച്ച് സമരം ചെയ്ത LDF, CPM കാർ ഇപ്പം സ്വകാര്യ മാനേജ്മെന്റുകൾ വിട്ടു നല്കുന്നതൊക്കെ നിത്യേനയുള്ള പത്രപാരായണത്തിൽ എത്രമാന്യതയോട് കൂടി പരായണ ചെയ്യുന്നു.. കഷ്ട്ടം ഈ വൈരുധ്യത CPM ന്റെ മുഖമുദ്രയാണ്. വെടക്കാക്കി തനിക്കാക്കും. സത്യ പറയുന്നവനെ സൈബറിടത്തിൽ ആക്രമിക്കും.. അതാണ് cpm.