വെമ്പായം: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന വൃദ്ധൻ മരിച്ച നിലയിൽ . വെമ്പായം ഇടുംക്കുംതല ഐത്താൻകുഴി വീട്ടിൽ ഭാസ്കര (75) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ താമസിച്ചുകൊണ്ടിരുന്ന വീടിനു സമീപം പണി നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു വീടിനു പുറകിലാണ് ഭാസ്‌കരനെ മരിച്ചനിലയിൽ അയൽവാസി കണ്ടത്. തുടർന്ന് ഇയാൾ ബന്ധുക്കളെയും വട്ടപ്പാറ പൊലീസിലും വിവരം അറിയിക്കുകയുമായിരുന്നു.