student

തൃശൂർ: പുല്ലഴിയിൽ വൈദിക വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പാവറട്ടി കാക്കശ്ശേരി ഒലക്കേങ്കിൽ നിക്കോളാസിന്റെ മകൻ റിയോ നിക്കോളാസ് ഒലക്കേങ്കിലാണ് (21) മരിച്ചത്. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.

തൃശ്ശൂരിലെ സെമിനാരിയിൽ വൈദിക പഠനം നടത്തുന്ന സംഘം സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു പുല്ലഴിയിലെ ഓർഫനേജിൽ എത്തിയത്. മറ്റുള്ളവർക്കൊപ്പം കുളിക്കാൻ പോയ റിയോ കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്.