fire-

ഭോപാൽ : മദ്ധ്യപ്രദേശിൽ ഗ്വാളിയാറിലെ റസിഡൻഷ്യൽ കോംപ്ലക്സിൽ ഉണ്ടായ തീപ്പിടിത്തത്തെ തുടർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. മരിച്ചവരിൽ 4 പേർ കുട്ടികളാണ്. ഇലക്ട്രിക്ക് മീറ്ററിലുണ്ടായ ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. രാവിലെ പത്ത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. മരിച്ചവർക്ക് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി.