yash-roohi

ന്യൂഡൽഹി: കരൺ ജോഹറിന്റെ "ലോക്ക്ഡൗൺ വിത്ത് ജോഹർസ്" വീഡിയോകളാണ് ഇപ്പോൾ ഇന്റർനെറ്റിലെ ചർച്ചാ വിഷയം. ഞായറാഴ്ച, കരൺ ജോഹർ പങ്ക് വെച്ച വീഡിയോയിൽ മകൻ യഷ് പിതാവിനോടൊപ്പം ഹെയർകട്ട് ആശയങ്ങൾ പങ്കിടുന്നത് കാണാം. ദീപിക പദുക്കോൺ ഫ്രെയിമിൽ മറ്റൊരാളെ കണ്ടെത്തി, “ദയവായി റൂഹി പുറകിൽ പതിയിരിക്കുന്നത് നോക്കൂ ,” എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ദീപിക കമന്റ് ചെയ്തത്.

മുടി മുറിക്കുന്നതിനുള്ള ഒരു സവിശേഷ മാർഗം എന്റെ മകൻ നിർദ്ദേശിച്ചു.. ദയവായി ഇത് വീട്ടിൽ പരീക്ഷിക്കരുത്.. എന്ന അടിക്കുറിപ്പോടു കൂടിയാണ് കരൺ വീഡിയോ പോസ്റ്റ് ചെയ്തത്.

View this post on Instagram My son has suggested a unique way of cutting hair! Please don’t try this at home! #lockdownwiththejohars A post shared by Karan Johar (@karanjohar) on May 17, 2020 at 12:46am PDT



കരൺ ജോഹറിന്റെ "ലോക്ക്ഡൗൺ വിത്ത് ദി ജോഹർ" വീഡിയോകളെ രസകരമാക്കുന്നത് മക്കളായ യഷും റൂഹിയുമാണ്. അടുത്തിടെയുള്ള ഒരു വീഡിയോയിൽ , താൻ താമസിക്കുന്ന രാജ്യത്തെക്കുറിച്ച് യാഷിനോട് ചോദിച്ചു, "അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും" എന്ന രസകരമായ ഉത്തരമാണ് നൽകിയത്.

View this post on Instagram

Part quiz! Part school memories! #lockdownwiththejohars ..PS don’t miss his answer about his country! 🙏❤️

A post shared by Karan Johar (@karanjohar) on



2017 ൽ ആയിരുന്നു റൂഹിയും യഷും ജനിച്ചത്. വർക്ക് ഗ്രൗണ്ടിൽ, കരൺ ജോഹർ അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമ തക്ത് ആണ്.