ആറ്റിങ്ങൽ:ഹോം ക്വാറന്റൈനിലുള്ളവർക്ക് ആറ്റിങ്ങൽ നഗരസഭ ജാഗ്രതാ നിർദ്ദേശ പത്രിക നൽകി.നഗരസഭാ ചെയർമാൻ എം.പ്രദീപ് നേരിട്ടെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.70 പേരാണ് പട്ടണത്തിന്റെ വിവിധയിടങ്ങളിലായി ക്വാറന്റൈനിലുള്ളത്. കളക്ടറുടെ ഓഫീസിൽ നിന്നും വലിയകുന്ന് ഗവ.താലൂക്കാശുപത്രിയിൽ നിന്നുമാണ് ക്വാറന്റൈൻ പട്ടികയിലുള്ളവരുടെ വിവരങ്ങൾ നഗരസഭക്ക് നൽകിയത്.ഏതൊരാവശ്യത്തിനും നഗരസഭയുമായി ബന്ധപ്പെട്ട് വോളന്റിയർമാരുടെ സേവനം ഉപയോഗപ്പെടുത്താമെന്നും ഹോം ക്വാറന്റൈൻ സംവിധാനങ്ങളിൽ അസൗകര്യമുള്ളവർ നഗരസഭയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ സംവിധാനം പയോഗപ്പെടുത്താമെന്നും ചെയർമാൻ അറിയിച്ചു.