തിരുവനന്തപുരം: സമൂഹ മാദ്ധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വി.ഡി. സതീശൻ എം.എൽ.എക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ അറിയിച്ചു.