bus

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ബസ് സർവീസുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ജില്ലയ്ക്ക് അകത്തുള്ള സർവീസുകൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. അന്തർജില്ല, അന്തർസംസ്ഥാന ബസ് യാത്രകളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. എന്നാൽ,ഹോട്ട് സ്പോട്ട് ഉൾപ്പെടുന്ന മേഖലകളിലേക്ക് സർവീസ് നടത്താൻ അനുവാദമുണ്ടാക്കില്ല.


നാലാം ഘട്ട ലോക്ക് ഡൗണിൽ പൊതു​ഗതാ​ഗതം അനുവദിക്കാൻ കേന്ദ്രസർക്കാ‍ർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്ത് പൊതു​ഗതാ​ഗതം ഭാ​ഗീകമായി പുനസ്ഥാപിക്കാൻ തീരുമാനിച്ചത്.