തിരുവനന്തപുരം:തൊഴിലാളികളെ ദ്രോഹിക്കുന്നുവെന്നാരോപിച്ച് കെപ്‌കോ മാനേജ്മെന്റിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പേട്ട കെപ്കോയ്ക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ,സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ക്ലനസ് റോസാരിയോ,സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എസ്.പി.ദീപക്,സി.ഐ.ടി.യു വഞ്ചിയൂർ ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ നായർ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണകുമാർ, പേട്ട കൗൺസിലർ ഡി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.