school

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്രവേശനത്തിന് കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്നും 25 മുതൽ ഓൺലൈനിലൂടെ അഡ്മിഷൻ നേടാൻ അവസരമുള്ളതിനാൽ തിരക്ക് കൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

നിലവിൽ ടി.സി വാങ്ങാതെയാണ് അഡ്മിഷൻ. ഓരോ ക്ലാസിലെയും പ്രൊമോഷൻ ലിസ്റ്റ് വന്നശേഷം ടി.സി വാങ്ങി പ്രവേശനം നേടിയ സ്‌കൂളിൽ ഹാജരാക്കണം.രേഖകൾ ഹാജരാക്കാൻ കഴിയാത്തവർക്കും താത്കാലികമായി പ്രവേശനം നൽകുന്നുണ്ട്. സാമൂഹിക അകലം പാലിച്ചുവേണം നടപടികൾ പൂർത്തികരിക്കാൻ.