വർക്കല:അബദ്ധത്തിൽ കിണറ്റിൽ വീണ പശു ചത്തു. ചെമ്മരുതി തച്ചോട് എസ്.എൻ മന്ദിരത്തിൽ ശശീന്ദ്രന്റെ 16 മാസം പ്രായമുള്ള പശുവാണ് 60 അടി താഴ്ചയുള്ള കിണറ്റിൽ വീണ് ചത്തത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഏറെനേരം അപകടാവസ്ഥയിൽ കിണറ്റിലെ കയറിൽ കുരുങ്ങി നിന്ന പശുവിനെ വർക്കല ഫയർഫോഴ്സ് എത്തി പുറത്തെടുത്തെടുത്തെങ്കിലും ചത്തിരുന്നു.വർക്കല ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി സുനിൽകുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ഡി. രാജൻ, ഫയർമാൻമാരായ സുരേഷ് കുമാർ, ആർ. എൽ.സാബു, റിയാസ് ഖാൻ, സുജിത്, അരുൺ, രാജീവ്, പ്രിയരാഗ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.