ആര്യനാട്:കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത് പണം കവർന്നു.പള്ളിവേട്ട മുസ്ലിം ജമാഅത്ത് പളളിവേട്ട ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയിൽ നിന്നാണ് ഞായറാഴ്ച രാത്രിയോടെ പണം കവർന്നത് .മൂന്ന് മാസത്തെ പണമാണ് വഞ്ചിയിലുണ്ടായിരുന്നത്. 4500 രൂപയോളം ഉണ്ടാകുമെന്ന് ജമാഅത്ത് പ്രസിഡന്റ് ജവാദ് കളിയൽ ആര്യനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.