കാട്ടാക്കട:അസംഘിടിത മേഖലയിലെ തൊഴിലാളികൾക്ക് പതിനായിരം രൂപയുടെ സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അസംഘിടിത തൊഴിലാളി കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം കമ്മറ്റി താലൂക്ക് ഓഫീസ് പടിക്കൽ നടത്തിയ ധർണ കാട്ടാക്കട സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ര‍ഞ്ചു.ആർ.വി അദ്ധ്യക്ഷത വഹിച്ചുഎം.ആർ.ബൈജു,ബാബുകുമാർ, സി.വേണു എന്നിവർ സംസാരിച്ചു