ആര്യനാട്: വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റൈൻ സൗകര്യം സജ്ജമാക്കി ആര്യനാട് ഗ്രാമ പഞ്ചായത്ത്. ആര്യനാട് വില്ല നസ്രത്ത്‌ ബോയ്സ് ഹോം ആണ് ക്വാറന്റൈൻ കേന്ദ്രമായി സജ്ജീകരിച്ചത്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ചും ക്വാറന്റൈൻ കേന്ദ്രത്തിലെ സജ്ജീകരണങ്ങളെ സംബന്ധിച്ചും കെ.എസ്.ശബരീനാഥൻ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല അവലോകന യോഗം ചേർന്ന് വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ഷാമില ബീഗം,മെഡിക്കൽ ഓഫീസർ ഡോ.രാധിക,ആര്യനാട് വില്ലേജ് ഓഫീസർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.