കാട്ടാക്കട: ശക്തമായ കാറ്റിലും മഴയിലും ഗ്രാമീണ മേഖലകളിൽ മരങ്ങൾ കടപുഴകി വീണു. കാട്ടാക്കട കുക്കുർണി പൂഞ്ഞാൻകോട് ഗീതഭാവനിൽ ഭർഗവന്റെ വീടിനു മുകളിലേക്ക് സമീപപ്രദേശത്തെ കൂറ്റൻ വയണമരം കടപുഴകി വീണു. വീട് പൂർണമായും തകർന്നെങ്കിലും വീട്ടിലുണ്ടായിരുന്ന 8 മാസം പ്രായമായ കുഞ്ഞുൾപ്പടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭർഗവൻ, അംഗൻവാടി വർക്കറായ ഭാര്യ ഗീത, മരുമകൾ അനിത, എട്ടുമാസം പ്രായമായ കുഞ്ഞ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ചെറിയ പരിക്കേറ്റ ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മകന്റെ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. അടുത്തിടെ കിഡ്നി സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ ഭർഗവനും ചെറിയ പരിക്കുണ്ട്.