may18a

ആറ്റിങ്ങൽ: മഴയിൽ വീട് തകർന്നതോടെ മുദാക്കൽ പൊയ്കമുക്കിൽ അനിൽകുമാറിന്റെ കുടുംബം വഴിയാധാരമായി. മണ്ണുകൊണ്ട് നിർമ്മിച്ച വീടിന്റെ നാല് മൂലകളും ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയാണ്. അടുക്കള ഭാഗത്തെ ചുവര് പൂർണമായും തകർന്നു. വീട് അപകടാവസ്ഥയിലായതിനാൽ കൂലിപ്പണിക്കാരനായ അനിൽകുമാറും ഭാര്യ സരിതയും മക്കളായ മീനാക്ഷി,​ അനിലക്ഷ്മി,​ അനിൽകുമാറിന്റെ മാതാവ് സരോജിനി എന്നിവർ ബന്ധുവിന്റെ വീട്ടിൽ അഭയം തേടി. കുട്ടികളുടെ പുസ്തകം,​ മറ്റ് രേഖകൾ എല്ലാം മഴയിൽ നശിച്ചു. വീട് നിർമ്മിക്കുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് ഉള്ള കിടപ്പാടവും മഴ കവർന്നത്. സുമനസുകൾ സഹായിച്ചില്ലെങ്കിൽ ഈ കുടുംബം കൂടുതൽ ദുരിതത്തിലാകും.