തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ശക്തമായ കാറ്റും മഴയും നാലു ദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാൾ ഉൾക്കടലിലെ ചുഴലികാറ്റ് അതിതീവ്രമായതിനാലാണ് മഴയ്ക്ക് ശക്തി കൂടാൻ കാരണം.ഉംപുൻ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ ഒഡീഷയിലെ പാരാദ്വീപിന് 870 കിലോമീറ്റർ തെക്കും പശ്ചിമബംഗാളിന് 1110 കിലോമീറ്റർ തെക്ക് പടിഞ്ഞാറും കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇത് സൂപ്പർ സൈക്ലോണായി മാറി മണിക്കൂറിൽ 265 കിലോമീറ്റർവരെ വേഗം പ്രാപിക്കാൻ സാദ്ധ്യതയുണ്ട്.ഇതിനെ തുടർന്ന് ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ ശക്തയായ മഴയും 200 കിലോമീറ്റർ വേഗത്തിൽ കാറ്റും ഉണ്ടാകാം. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും കനത്ത മഴയും കാറ്റുമുണ്ടാകും.ഏതുസാഹചര്യവും നേരിടാൻ കേരളം മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്
ഫോട്ടോ : നിശാന്ത് ആലുകാട്