വെഞ്ഞാറമൂട് : 68.5 കിലോ ഭാരമുള്ള ഭീമൻ വരിക്ക ചക്ക ഗിന്നസിലേക്ക്.വെമ്പായം കുതിരകുളം മാങ്കുഴി സൂര്യ നിവാസിൽ കർഷകനായ വിജയേന്ദ്രൻ നായരുടെ പ്ളാവിലാണ് ഭീമൻ ചക്ക കായ്ച്ചത്.കയറു കെട്ടി താഴെ ഇറക്കിയ ചക്ക വലിപ്പം കൂടുതലായതിനാൽ വില്ലേജ് ഓഫീസറെ അറിയിക്കുകയായിരുന്നു.തുടർന്ന് തൂക്കി നോക്കിയപ്പോഴാണ് 68.5 കിലോ ഭാരം കണ്ടത്. മാണിക്കൽ വില്ലേജ് ഓഫീസർ പമീല വിമൽ രാജ്,മാണിക്കൽ പഞ്ചായത്തു പ്രസിഡന്റ് സുജാത എന്നിവർ വീട്ടിലെത്തി.വയനാട്ടിൽ കഴിഞ്ഞ ദിവസം 52.5 കിലോ ഭാരമുള്ള ചക്ക കണ്ടെത്തിയിരുന്നു.