മലയിൻകീഴ്: മാറനല്ലൂർ ജനധ്വനി റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഭക്ഷ്യധാന്യ കിറ്റ് വിതരണം ക്രൈസ്റ്റ് നഗർ സ്‌കൂൾ പ്രിൻസിപ്പൽ ജോഷി മായംപറമ്പിൽ നിർവഹിച്ചു.കൊവിഡ് 19 പാശ്ചാത്തലത്തിൽ അസോസിയേഷനിലെ 200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും മാസ്‌ക്കും എത്തിച്ചു. മാറനല്ലൂർ ഹോമിയോ ആശുപത്രി,പ്രഥമിക ആരോഗ്യ കേന്ദ്രം,മലയിൻകീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ അസോസിയേഷൻ പ്രസിഡന്റ് ഹരീന്ദ്രൻ,സെക്രട്ടറി ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി.