കല്ലമ്പലം :റേഷൻ കടയിൽ അകാരണമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും റേഷൻ വിതരണം തടസപ്പെടുത്തുകയും ചെയ്തതായി പരാതി.തലവിളമുക്ക് ജോസിന്റെ ലൈസൻസിയിലുള്ള എ. ആർ .ഡി 146 ലാണ് സംഭവം.കാലിചാക്ക് ചോദിച്ച് റേഷൻകടയിലെത്തിയ തലവിളമുക്ക് സ്വദേശിയാണ് ചാക്ക് നൽകാത്തതിൽ പ്രകോപിതനായി ജോസിനെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി കല്ലമ്പലം പൊലീസിൽ നൽകിയത്.