പട്ടിമറ്റം: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ ഒരാൾ പിടിയിൽ. കുമ്മനോട് കുഴുപ്പിള്ളിയിൽ കെ.എം അലിയെയാണ് (51) കുന്നത്തുനാട് പൊലീസ് അറസ്റ്റുചെയ്തത്. അരലിറ്റർ ചാരായവും 20 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മുബാറക്ക് നഗറിനടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു വാറ്റുനടന്നത്.
സ്റ്റേഷൻ ഇൻസ്പെക്ടർ വി.ടി. ഷാജൻ, എസ്.ഐ. കെ.ടി. ഷൈജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എസ്.ഐ ജബ്ബാർ, സി.പി.ഒ അജിൻകുമാർ, റഫീക്, ഹോം ഗാർഡ് ജോയ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.