തിരുവനന്തപുരം: വ്യാപാരി വ്യവസായി സമിതി പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈക്കാട് യൂണിറ്റ് പ്രദേശത്തെ കാണേറ്റുമുക്ക് മാർക്കറ്റിൽ ചെറുകിട വ്യാപാരികൾക്ക് കുടകൾ വിതരണം ചെയ്തു. മാർക്കറ്റിലെ തുറന്ന പ്രദേശത്താണ് പഴം, പച്ചക്കറി, മീൻ വില്പന നടക്കുന്നത്. ഈ വ്യാപാരികൾക്ക് മഴയിൽ കച്ചവടം ദുഃസഹമാവുന്നതിനാലാണ് സമിതി പാളയം ഏരിയ കമ്മിറ്റിയും സെവൻ അപ് കമ്പനിയും ചേർന്ന് കുടകൾ എത്തിച്ചത്. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ കുടകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ട്രഷർ പി.എൻ മധു, ഏരിയ സെക്രട്ടറി സി.എസ്. രതീഷ് പ്രസിഡന്റ് എ. ബാബു, കമ്മിറ്റി അംഗങ്ങളായ ശൈലേഷ്, ഷാജി ജോസഫ് എന്നിവർ പങ്കെടുത്തു.