തിരുവനന്തപുരം: ആട്ടോറിക്ഷ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം അടിയന്തരമായി വിതരണം ചെയ്യണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ച ആനുകുല്യം നാലാം ഘട്ടമായിട്ടും വിതരണം ചെയ്തിട്ടില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുർന്ന് രണ്ടുമാസത്തോളമായി വരുമാനമില്ലാത്ത ആട്ടോറിക്ഷ തൊഴിലാളികളുടെ ദയനീയാവസ്ഥ മനസിലാക്കാത്ത സർക്കാർ നടപടി മനുഷ്യത്വ രഹിതമാണ്. അഞ്ചുലക്ഷത്തിലധികം ആട്ടോറിക്ഷ തൊഴിലാളികൾ ഇതുമൂലം ദുരിതത്തിലാണ്. കൂലിക്ക് വാഹനമോടിക്കുന്നവർക്കും ക്ഷേമനിധിയിൽ അംഗമല്ലാത്ത ഓട്ടോറിക്ഷ ഡ്രൈവിംഗ് ലൈസൻസുള്ള മുഴുവൻപേർക്കും ആനുകൂല്യം നൽകണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.