തിരുവനന്തപുരം: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) നമസ്കാരം വീടുകളിൽ നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പള്ളികളിലും പൊതുയിടങ്ങളിലും ഈദ് ഗാഹുകൾ ഉണ്ടായിരിക്കില്ല.
ശനിയോ, ഞായറോ പെരുന്നാളാകും. മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ധാരണയായത്. സഖാത്ത് വീടുകളിൽ എത്തിച്ചു കൊടുക്കുമെന്ന് മതനേതാക്കൾ അറിയിച്ചു.