തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ എല്ലാ വിഭാഗത്തിലെയും 50 ശതമാനം ജീവനക്കാർ ഇനി മുതൽ ഹാജരാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശേഷിക്കുന്നവർ വീടുകളിലിരുന്ന് ജോലി ചെയ്യണം. മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ജോലിക്കെത്തണം. ശനിയാഴ്ച അവധി ദിനമായിരിക്കും.

തൊട്ടടുത്ത ജില്ലകളിലേക്ക് സർക്കാർ ജീവനക്കാർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റ് ജില്ലകളിൽ നിന്ന് സ്ഥിരമായി ഓഫീസ് യാത്രയുണ്ടെങ്കിൽ മേലധികാരിയുടെ സാക്ഷ്യപത്രം വേണം.

ലോക്ക് ഡൗണിന് ശേഷം ഓഫീസുകളിലെത്താൻ സാധിക്കാത്ത ഉദ്യോഗസ്ഥർ രണ്ട് ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലയിലെത്തണം. യാത്ര ചെയ്യാൻ കഴിയാത്തവർ കളക്ടറുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കളക്ടറേറ്റിലോ തദ്ദേശസ്ഥാപനത്തിലോ ഇവരുടെ സേവനമുപയോഗിക്കാം.

മറ്റ് നിബന്ധനകൾ

.* പരീക്ഷാ മുന്നൊരുക്കങ്ങൾക്കായി വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.ശനിയാഴ്ച ഒഴിവ് ബാധകമല്ല.

.* കേന്ദ്രസർക്കാർ ഓഫീസുകൾ കേന്ദ്രത്തിന്റെ നിബന്ധനകൾക്കനുസരിച്ച് പ്രവർത്തിക്കണം.

.* വർക്കിംഗ് മെൻ, വിമെൻ ഹോസ്റ്റലുകളുടെ പ്രവർത്തനം സ്ഥാപനമേധാവികൾ നടത്തണം.

* കടകളിലുൾപ്പെടെ സാനിറ്റൈസർ നിർബന്ധം. അടഞ്ഞുകിടന്ന സ്ഥാപനങ്ങൾ ഇന്ന് തുറന്ന് ശുചിയാക്കിയ ശേഷം നാളെ മുതൽ പ്രവർത്തനമാരംഭിക്കണം.

* അനുവദനീയമായ എല്ലാ പ്രവൃത്തികൾക്കും.ആറടി അകലം

* അനുവദനീയമല്ലാത്ത രാത്രിയാത്രകൾക്ക് നിരോധനം..നേരത്തേ തുടങ്ങി രാത്രി 7ന് അവസാനിപ്പിക്കാനാകാത്തവരുടെ യാത്രകൾ ഇതിൽപ്പെടില്ല.

*സ്വർണം, പുസ്തകം തുടങ്ങി കൂടുതൽ സ്പർശനമുണ്ടാകുന്നിടം അണുവിമുക്തമാക്കണം.

*ഞായറാഴ്ച പൂർണ ലോക്ക് ഡൗണാണെങ്കിലും നിർമാണ യൂണിറ്റുകളും സപ്ലൈ ചെയിനുകളും ചരക്കുവാഹനങ്ങളും അനുവദിക്കും.

*ആരാധനാലയങ്ങളിൽ കർമങ്ങളും ആചാരങ്ങളും നടത്താൻ ചുമതലപ്പെട്ടവർക്ക് യാത്രയാകാം. *പ്രഭാതനടത്തവും സൈക്ലിംഗും എല്ലാദിവസവും

*.അടിയന്തരഘട്ടങ്ങളിൽ ജില്ലാ അധികാരിയുടെയോ പൊലീസിന്റെയോ പാസിൽ ഞായറാഴ്ച യാത്ര.