കാട്ടാക്കട: ഗാന്ധിദർശൻ യുവജന സമിതി പാറശാല നിയോജക മണ്ഡലം അമ്പതിനായിരം കുടുംബങ്ങൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഡോ.യദുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് മണ്ഡലം പ്രസിഡന്റ് സനൽ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് അലക്സ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി.ചന്ദ്രൻ,ഷിബിൻ സുദർശൻ,ഭാഗ്യസ്വരി, അഖിൽ,അമൽ,അബിൻ,ഡാനി,അജയ് ജോയ്,നിധിൻ മധു തുടങ്ങിയവർ പങ്കെടുത്തു.